സ്വന്തം മകളെ തിരിച്ചറിയാൻ എന്റെ അച്ഛന് കഴിഞ്ഞില്ല; വെളിപ്പെടുത്തലുമായി നടി ശ്രീവിദ്യ

ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയായ താരമാണ് ശ്രീവിദ്യ. മിനി
പരിപാടിയിൽ മത്സരാർത്ഥികൾ ഓരോ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട് അങ്ങനെ പങ്കുവച്ചപ്പോൾ ശ്രീവിദ്യയുടെ വിശേഷം ഏവരെയും കണ്ണീരിലാഴ്ത്തി . ഗള്‍ഫില്‍ നിന്നും ഏറ്റവുമധികം ആഗ്രഹിച്ച കാര്യം എന്താണെന്നുള്ള ചോദ്യത്തിന് എന്റെ അച്ഛനാണെന്ന് പറയുകയാണ് ശ്രീവിദ്യ. പിന്നാലെ അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചും താനും അച്ഛനും ആദ്യമായി കണ്ട ദിവസത്തെ കുറിച്ചുമൊക്കെ ശ്രീവിദ്യ പറഞ്ഞു.

തനിക്ക് ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ അച്ഛന്‍ വിദേശത്താണ്. അമ്മ എന്നെ പ്രെഗ്‌നന്റ് ആയിരുന്നപ്പോള്‍ പോയ അച്ഛന്‍ എനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോളാണ് എന്നെ ആദ്യം കാണുന്നത്. ഗള്‍ഫുകാരന്റെ മക്കള്‍ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം പക്ഷെ നമ്മളുടെ ബന്ധങ്ങൾ ദൂരെയാണെങ്കിൽ അത്രയും സങ്കടം മറ്റൊന്നുമില്ലെന്നും താരം പറയുന്നു .ഗള്‍ഫില്‍ നിന്ന് അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ ഞാനും കസിന്‍ സഹോദരിയും ഒന്നിച്ച് നില്‍ക്കുകയാണ്. ഇതില്‍ മകള്‍ ഏതാണെന്ന് അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ശ്രീവിദ്യ പറയുന്നു.

കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ അച്ഛനെഴുതിയ കത്തുകള്‍ അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. നാല്‍പത് വര്‍ഷത്തോളമായി അച്ഛന്‍ അവിടെയാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ രണ്ട് മാസത്തെ ലീവിന് നാട്ടില്‍ വരും. അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞു .ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് ശ്രീവിദ്യയുടെ അച്ഛന്‍ കുഞ്ഞമ്പുനായര്‍. അടുത്ത ലീവിന് വരാനുള്ള സമയമായെന്നാണ് ശ്രീവിദ്യ പറയുന്നത്.ബിബിൻ ജോര്‍ജ് നായകനായിട്ടെത്തിയ ‘ഒരു പഴയ ബോംബ് കഥ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്രീവിദ്യ.

Comments: 0

Your email address will not be published. Required fields are marked with *