ഓമനക്കുട്ടന്റെ മാലു; രണ്ട് സിനിമകൾക്ക് ശേഷം തിരശീലയ്ക്ക് പിന്നിൽ മറഞ്ഞ നടി; താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!

ഓമനക്കുട്ടന്റെ മാലു, മലയാളികൾ മറക്കാത്ത ജോഡികളാണ് ഇവർ. ദിലീപ് നായകനായ മീനത്തിലെ താലികെട്ട് എന്ന ഹിറ്റ് ചിത്രം ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മലയാളി ഉണ്ടാകില്ല. അതിൽ ദിലീപിന്റെ നായികയായി മാലു ആയി പ്രേക്ഷകരുടെ മനം കവർന്നത് തേജാലി ഖാനേക്കർ എന്ന നടിയാണ്. സുലേഖ എന്നാണ് നടി അറിയപ്പെടുന്നത്. ഈ ചിത്രം കൂടാതെ 99-ൽ പുറത്തിറങ്ങിയ ‘ചന്ദാമാമ’, രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ.

പക്ഷേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി ഈ വെള്ളിക്കണ്ണുള്ള സുന്ദരി. ഇപ്പോഴും മീനത്തിൽ താലികെട്ടിലെ കഥാപാത്രത്തെ പെട്ടെന്ന് ഒരു മലയാളിയും മറക്കില്ല കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം കൂടാൻ പോയ ഓമനക്കുട്ടൻ എന്ന സ്കൂൾ പയ്യന് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ആ പെൺകുട്ടിയെ താലി കെട്ടേണ്ടി വരുന്നു.പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ചിത്രം പറഞ്ഞത് .ഇതിൽ ഓമനകുട്ടനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു.

ഇരുപത് വർഷമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണ് സോഷ്യൽമീഡിയയിൽ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുള്ള താരം മികച്ചൊരു ഫുഡ്‌ ബ്ലോഗറും കൂടിയാണ്. ബിരുദ പഠനത്തിന് ശേഷം ഒരു നാലര വർഷത്തോളം മുംബൈയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തു. അതിന് ശേഷം വിവാഹിതയായി ഭർത്താവിനൊപ്പം സിം​ഗപ്പൂരെത്തി. താരത്തിന്റെ ഭർത്താവ് ബാങ്കിങ്ങ് മേഖലയിലാണ് ജോലി ചെയ്യുന്നത്. 1997 ൽ പുറത്തിറങ്ങിയ ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്.

Comments: 0

Your email address will not be published. Required fields are marked with *