Flash News
തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് നടി

തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് നടി

കോൺ​ഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസിന്റെ മുൻ ലോക്സഭ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ). എട്ട് രൂപ തട്ടി കോൺ​ഗ്രസിനെ കബളിപ്പിച്ചുവെന്നാണ് ആരോപണം. അതിന് ശേഷമാണ് രമ്യ കോൺ​ഗ്രസ് വിട്ടത് എന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും കർണാടകയുടെ പ്രത്യേക ചുമതലയുമുളള കെ സി വേണു​ഗോപാലിനോടാണ് നടി ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ താന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ കോൺ​ഗ്രസ് വിട്ടതെന്നാണ് രമ്യ പറയുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് രമ്യ ട്വിറ്ററിൽ കുറിച്ചു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *