അസിഡിറ്റിയെ അകറ്റാൻ ഇവ ഭക്ഷണത്തിൽ ഉൾപെടുത്തൂ…

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെയും മോശമായ ജീവിത ശൈലിയിലൂടെയും ശരീരത്തെ ബാധിക്കുന്ന അസ്വസ്ഥതയാണ് അസിഡിറ്റി പ്രശ്നങ്ങൾ. നെഞ്ചെരിച്ചിൽ, വയറു വേദന, വയറിനു കനം അനുഭവപ്പെടുക തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ മിക്ക വീടുകളിലും സ്വാഭാവികമായി കാണുന്ന ചില ഭക്ഷ്യ വസ്തുകളിലൂടെ അസിഡിറ്റിയെ ഒരു പരിധി വരെ അകറ്റി നിർത്താനാകും.

തണ്ണിമത്തൻ, കുക്കുമ്പർ, തേങ്ങാ വെള്ളം, പഴം എന്നിവ കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായകരമാണ്. തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ദഹന പ്രക്രിയകൾ സുഗമമാക്കാൻ സഹായിക്കുന്നു. ദഹനം നല്ല രീതിയിൽ നടക്കുന്നതിലൂടെ അസിഡിറ്റിക്ക് പരിഹാരമാകും. കുക്കുമ്പറിനു ജലാംശം നിലനിർത്താൻ കഴിയുന്നതിനാലാണ് അസിഡിറ്റിക്ക് സഹായകരമാകുന്നത്.

പഴത്തിൽ അടങ്ങിയിട്ടുള്ള ആസിഡ് റിഫ്ലെക്സ്, കാൽസ്യം, ഇരുമ്പ്, ആന്റി ഒക്സിഡെന്റുകൾ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലെ പി എച് നിലയും അസിഡിറ്റിയും നിയന്ത്രുക്കുന്നവയാണ്. കൂടാതെ രാവിലെ തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തെ വിഷലിപ്തമാക്കാന്‍ സാധിക്കും.

Comments: 0

Your email address will not be published. Required fields are marked with *