നിങ്ങൾക്ക് അമിതമായ ദേഷ്യം തോന്നാറുണ്ടോ?എങ്കിൽ സൂക്ഷിക്കുക
നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ നിങ്ങൾക്ക് പൊട്ടിത്തെറിക്കാൻ തോന്നറുണ്ടോ? പ്രായത്തിന്റെ തിളപ്പ് എന്നൊക്കെ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ പ്രായമായവരിൽ ചിലപ്പോൾ ഹൈപ്പർ ദേഷ്യം ഉണ്ടായിരിക്കും.ഇതെന്തായിരിക്കും കാര്യമെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?ഇത് അത്ര നിസാരമായാണോ നിങ്ങൾക്ക് തോന്നുന്നത്. എങ്കിൽ നിങ്ങൾക്ക് തെറ്റി.അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന ശിശു രോഗത്തിന്റെ തുടർച്ചയായേക്കാം.
ഇത് കുട്ടിയായിരിക്കുമ്പോൾ ചികിൽസിക്കാതെ ഇരിക്കുമ്പോൾ പ്രായമാകുമ്പോൾ ഇത് കൂടുതൽ അപകടത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധ കുറവും ഏകാഗ്രതയും ആത്മസംയമനം ഇല്ലായ്മയെല്ലാം ഇതിലൂടെ ഉണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങളാണ്. ഇത് നമ്മളിൽ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ഇത്തരത്തിലുള്ളവർ വലിയ അപകടങ്ങളിൽ ചെന്ന് ചാടും അക്കാദമിക് കാര്യങ്ങളിൽ ഇവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയില്ല.ഹൈപ്പർ ആക്ടിവിറ്റി കൂടുതലായി ആൺ കുട്ടികളിലും ശ്രദ്ധക്കുറവ് കൂടുതലായി പെൺകുട്ടികളിലും കണ്ടുവരുന്നു.
*മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇത് വരാനുള്ള സാധ്യതയുണ്ട്.
*ഗർഭിണിയായിരിക്കുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇത് വരാനുള്ള സാധ്യതയുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom