ഭാര്യയെ ചേര്‍ത്തുനിര്‍ത്തി ചുംബിച്ച് യാഷ്, ചിത്രങ്ങൾ വൈറൽ
കെജിഎഫ് രണ്ടാം ഭാഗവും സൂപ്പർഹിറ്റായതോടെ പാൻ ഇന്ത്യാ തലത്തിൽ ശ്രദ്ധ നേടിയ താരമാണ് യാഷ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. കന്നഡയില്‍ മാത്രം അറിയപ്പെട്ടിരുന്ന യാഷ് ഇപ്പോള്‍ സിനിമാലോകത്തിന്റെയാകെ റോക്കി ഭായിയാണ്. ഇപ്പോഴിതാ സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഭാര്യ രാധിക പണ്ഡിറ്റിനും മക്കള്‍ക്കുമൊപ്പം വെക്കേഷന് കാലം ആസ്വദിക്കുകയാണ് യാഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രാധിക പണ്ഡിറ്റ് അവിടെനിന്നുള്ള ചിത്രങ്ങള്‍ തങ്ങളുടെ സുന്ദരനിമിഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചില മനോഹര ചിത്രങ്ങളാണ് ആരാധകരെ ആഹ്ലാദത്തിലാക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലെ നായികയെ തന്നെയാണ് യാഷ് ജീവിതത്തിലും ഒപ്പം കൂട്ടിയത്. യാഷും രാധികയും പ്രണയാര്‍ദ്രമായി കടല്ക്കരയില്നിന്ന് ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍നിന്നും കണ്ണെടുക്കാനാകുന്നില്ലെന്ന് പലരും കുറിക്കുന്നു. വര്ണ്ണക്കണ്ണടകള്ക്കിടയിലൂടെ ഞങ്ങള്‍ കാണുന്നു എന്ന തലക്കെട്ടോടെയാണ് രാധിക പണ്ഡിറ്റ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബം മാത്രമല്ല കെ.ജി.എഫിന്റെ സംവിധായകന് പ്രശാന്ത് നീലും ഇവര്‍ക്കൊപ്പം ഉണ്ട്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്നും യഷും പ്രശാന്ത് നീലും ഒന്നിച്ചുള്ളള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.