Flash News

അനുപമയുടെ പോരാട്ടം തുടരും; തുടർസമര പരിപാടി ഇന്ന് പ്രഖ്യാപിക്കും

ദത്ത് വിഷയത്തിൽ കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും സമരം തുടരാൻ അനുപമ. തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. സമരസമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമരരീതി പ്രഖ്യാപിക്കുക. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്സണ്‍ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. ദത്ത് നൽകലിൽ ഒരു ക്രമക്കേടുകളും നടന്നില്ലെന്ന വാദങ്ങളെ പൊളിക്കുന്ന വനിതാ ശിശുവികസന ഡയറക്ടറുടെ റിപ്പോർട്ട് പുറത്തുവരുമ്പോൾ സർക്കാ‍ർ പ്രതികൂട്ടിലാണ്. ടി.വി.അനുപമയുടെ റിപ്പോർട്ടിൽ സർക്കാർ തുടർനടപടികളിലേക്ക് കടന്നേക്കും. ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും CWCക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു ടി.വി.അനുപമയുടെ കണ്ടെത്തൽ

Comments: 0

Your email address will not be published. Required fields are marked with *