ഇറുകിയ വസ്ത്രം ധരിച്ചതിന് അഫ്ഗാൻ സ്ത്രീയെ താലിബാന്‍ വെടിവെച്ചു കൊന്നു

അഫ്ഗാനിസ്താനിലെ ബല്‍ഖ് പ്രവിശ്യയില്‍ താലിബാന്‍ അംഗങ്ങള്‍ സ്ത്രീയെ വെടിവെച്ചു കൊന്നു. ഇറുങ്ങിയ വസ്ത്രം ധരിച്ചതിനും പുരുഷ രക്ഷാധികാരിയില്ലാതെ പുറത്തിറങ്ങിയതിനുമാണ് ഇവരെ കൊലപ്പെടുത്തിയത്.

21 കാരിയായ നസനിന്‍ ആണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടില്‍ നിന്നിറങ്ങി വാഹനത്തില്‍ കയറാന്‍ നോക്കുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുമ്പോള്‍ ഇവര്‍ മുഖവും ശരീരവും മറയ്ക്കുന്ന രീതിയില്‍ ബുര്‍ഖ ധരിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *