Flash News

അഫ്ഗാനിൽ വിദ്യാർഥികൾ ഇല്ലാതെ അധ്യയന വർഷം ആരംഭിച്ചു

താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെയുള്ള അഫ്ഗാനിസ്താൻ സ്കൂൾ അധ്യയന വർഷത്തിലെ ആദ്യ ദിനത്തിൽ കാബൂളിലെ മിക്ക സർവകലാശാലകളും ശൂന്യം. ക്ലാസ് റൂമുകളിൽ താലിബാൻ ഏർപ്പെടുത്തിയ പുതിയ നിയമങ്ങളിൽ വിദ്യാർഥികളും അധ്യാപകരും അനിശ്ചിതത്വത്തിൽ തുടരുന്ന കാഴ്ചയാണ് സ്കൂളുകളിൽ പ്രകടമാകുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് നിയന്ത്രണവും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പെൺകുട്ടികളെ വിലക്കുകയും ചെയ്തിരുന്ന 1996-2001 കാലഘട്ടം ആവർത്തിക്കില്ലെന്ന് താലിബാൻ വാഗ്ദ്ധാനം ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ ഇത്തവണ സ്ത്രീകൾക്ക് സർവകലാശാലകളിലേക്ക് പോകാൻ അനുവാദമുണ്ടെങ്കിലും വസ്ത്രങ്ങളിലും ക്ലാസ്​മുറികളിലെ ഇരിപ്പിടങ്ങളിലും കടുത്ത നിയന്ത്രണമാണ് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *