മാലിന്യക്കൂമ്പാരത്തിൽനിന്നും പിറവിയെടുത്തത് വലിയൊരു പച്ചക്കറിത്തോട്ടം!

മണ്ണും കൃഷിയും മറന്നൊരു ജീവിതം മനുഷ്യന് സാധ്യമല്ല. കേരളത്തിന്റെ മഹത്തായ കാർഷിക സംസ്കാരത്തെ കൈവിട്ടു കളയാതെ പുതുതലമുറയും ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ യുവാക്കൾ കൃഷിയിലേക്ക് എത്തുന്നത് കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. വിഷരഹിത പച്ചക്കറി വീടുകളിൽ നമ്മൾ കൂടുതൽ ഉത്പാദിപ്പിച്ചു. പലരും കടകളിൽനിന്നു വിഭിന്നമായി അയൽക്കാരായ കർഷകരിൽനിന്ന് പച്ചക്കറികൾ വാങ്ങിത്തുടങ്ങി…

ഏതൊരു പ്രതിസന്ധിയും ഒരു അവസരമായി കണ്ട് മുന്നോട്ടു പോകുന്നവരാണ് പ്രതിഭാശാലികൾ. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തു നൂറുമേനി വിളവ് കൊയ്യുകയാണ് ആറു രാജ്യങ്ങളിലായി വ്യപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയുള്ള കോണ്ടൂർ ഗ്രൂപ്പ്. ഗ്രൂപ്പ് സാരഥി ശിവപ്രസാദ് വിദ്യാധരന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മുട്ടടയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് വിപുലമായ രീതിയിൽ പച്ചക്കറിക്കൃഷി ചെയ്തുവരുന്നത്.

സ്വന്തമായുള്ള രണ്ടര ഏക്കർ സ്ഥലമാണെങ്കിലും കൃഷിക്കായി പരുവപ്പെടുത്തിയെടുക്കാൻ കോണ്ടൂർ ഗ്രൂപ്പ് നന്നേ പണിപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ വെള്ളക്കെട്ടുള്ള സ്ഥലമായിരുന്നു അത്. അതുകൊണ്ടുതന്നെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്ന മാലിന്യനിക്ഷേപ സ്ഥലമായിരുന്നു. ഇവിടെയാണ് കഴിഞ്ഞ ലോക്ഡൗണിൽ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്.

ലോക്‌ഡൗൺ കാലത്ത് കോണ്ടൂർ ഗ്രൂപ്പിലെ ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ കൃഷിയിടം ചിട്ടപ്പെടുത്തിയെടുത്ത്. തൊഴിൽ നഷ്ടപ്പെട്ട അവർക്ക് ഒരു തൊഴിൽ ആയി എന്നു മാത്രമല്ല ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുക കൂടിയായിരുന്നു ഇതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യം. ദുബായിയുള്ള എംഡി ശിവപ്രസാദിന് എല്ലാ ആഴ്ചയും 25 കിലോ പച്ചക്കറി ഇവിടെനിന്ന് കടൽ കടന്നു പോകുന്നു. മാത്രമല്ല, പൊതുജനങ്ങളും പച്ചക്കറി വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *