Flash News
ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റി കുടുംബമാണ് അഹാന ഫാമിലി. അച്ഛനും നടനുമായ കൃഷ്ണ കുമാർ മുതൽ അമ്മ സിന്ധു കൃഷ്ണകുമാറും സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ തുടങ്ങി എല്ലാവർക്കും ലക്ഷങ്ങൾ ഫോള്ളോ ചെയ്യുന്ന യൂട്യൂബ് ചാനലുണ്ട്

അഹാനയെ വളർത്തുന്നതായിരുന്നു വെല്ലുവിളി

ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റി കുടുംബമാണ് അഹാന ഫാമിലി. അച്ഛനും നടനുമായ കൃഷ്ണ കുമാർ മുതൽ അമ്മ സിന്ധു കൃഷ്ണകുമാറും സഹോദരിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ തുടങ്ങി എല്ലാവർക്കും ലക്ഷങ്ങൾ ഫോള്ളോ ചെയ്യുന്ന യൂട്യൂബ് ചാനലുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലെ വിശേഷങ്ങൾ പ്രേക്ഷകർ എല്ലാവരും അറിയാറുണ്ട്. ഇപ്പോളിതാ സിന്ധു തന്റെ ഏറ്റവും മൂത്ത മകളും നടിയുമായ അഹാനയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. അഹാനയെ വളര്‍ത്തുന്നതായിരുന്നു വലിയ വെല്ലുവിളിയെന്നാണ് സിന്ധു പറയുന്നത്.

സിന്ധുവിന്റെ വാക്കുകൾ

നാല് മക്കളില്‍ ആദ്യത്തെയാളായ അഹാനയെ വളര്‍ത്തുന്നതായിരുന്നു വലിയ വെല്ലുവിളി. നേരത്തെ കുട്ടികളെ നോക്കി പരിചയമൊന്നുമില്ലായിരുന്നുവല്ലോ. പലരും പറഞ്ഞുകേട്ട കാര്യങ്ങള്‍ വെച്ചായിരുന്നു മൂത്ത മകളെ നോക്കിയത്. ഇടയ്ക്ക് അവള്‍ക്കൊരു ഇക്കിള്‍ വന്നപ്പോള്‍ നേരെ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. കുഞ്ഞിന് തണ്ണിമത്തന്‍ പിഴിഞ്ഞുകൊടുക്കുന്നത് നല്ലതാണെന്ന് കേട്ട് അങ്ങനെ ചെയ്തിരുന്നു. വയറിളക്കം വന്നതോടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു അന്ന്.ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹമാണെന്നാണ് പലരും കരുതുന്നത്. ജോലിയൊക്കെയായതിന് ശേഷമായി അവര്‍ സ്വയം തീരുമാനിക്കുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്നാണ് കരുതുന്നതെന്നത്. വിവാഹത്തിന് സമയമായി എന്ന് അവര്‍ക്ക് തോന്നുന്ന സമയത്തേ അത് ചെയ്യൂ.

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *