ഒറ്റ യാത്രക്കാരനുമായി ദുബായിലേക്ക് പറന്നു എയർ ഇന്ത്യ

ഒരൊറ്റ യാത്രക്കാരനുമായി വീണ്ടും ദുബായിലേക്ക് പറഞ്ഞിരിക്കുകയാണ് എയർ ഇന്ത്യ. യുഎഇ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി എസ് പി സിങ് ഒബറോയ് ആണ് ഇത്തവണ യാത്രക്കാരൻ. അമൃത്സറിൽ നിന്നായിരുന്നു ഇക്കണോമി ക്ലാസ് ടിക്കറ്റുമായി അദേഹം പറന്നത്. യുഎഇയിൽ 10 വർഷം താമസിക്കാൻ അനുവദിക്കുന്ന ഗോൾഡൻ വിസ കൈവശമുള്ളയാളാണ് ഇത്തവണത്തെ യാത്രക്കാരൻ. ബുധനാഴ്ച പുലർച്ചെ 3.45 ഓടെയായിരുന്നു വിമാനം പുറപ്പെട്ടത്.

ഏകദേശം മൂന്ന് മണിക്കൂറോളമായിരുന്നു ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് ക്രൂ അംഗങ്ങളുമൊത്ത് യാത്രക്കാരൻ ചിത്രങ്ങൾ എടുത്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച വാർത്തയിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കുള്ളിൽ മൂന്നാമത്തെ തവണയാണ് ഒരു യാത്രക്കാരനുമായി വിമാനക്കമ്പനി ദുബായിലേക്ക് പറക്കുന്നത്. മെയ് 19 ന് എമിറേറ്റ്‌സിന്റെ മുംബൈ-ദുബായ് വിമാനവും ഇതുപോലെ ഒരു യാത്രക്കാരനെയും കൊണ്ടായിരുന്നു സർവീസ് നടത്തിയിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *