സ്‌നേഹവും വിദ്വേഷവും എല്ലാം ഞാന്‍ സ്വീകരിക്കുന്നു; അഭിനയ ജീവിതത്തിൽ 30 വർഷങ്ങൾ പൂർത്തിയാക്കി അജിത്ത്

മമ്മൂക്കയുടെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുകയാണ് മലയാളികൾ എങ്കിൽ തല അജിത്ത് സിനിമയില്‍ എത്തിയതിന്റെ മുപ്പതാം വാര്‍ഷികം കൊണ്ടാടുന്ന തിരക്കിലാണ് തമിഴകം. മൂന്ന് പതിറ്റാണ്ട് കാലം തന്നെ സ്‌നേഹിയ്ക്കുകയും വെറുക്കുകയും ചെയ്ത സിനിമാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ അജിത്ത്.’ആരാധകരും വിദ്വേഷികളും നിഷ്പക്ഷരും ഒരേ നാണയത്തിന്റെ മൂന്ന് വശങ്ങളാണ്. ആരാധകരുടെ സ്‌നേഹവും വിദ്വേഷികളുടെ വെറുപ്പും നിഷ്പക്ഷരുടെ നിഷ്‌കളങ്ക കാഴ്ചപ്പാടുകളും ഞാന്‍ അംഗീകരിയ്ക്കുന്നു. ജീവിയ്ക്കുകയും ജീവിക്കാന്‍ അനുവദിയ്ക്കുകയും ചെയ്യുക. എന്നും നിറഞ്ഞ സ്‌നേഹത്തോടെ അജിത്ത് കുമാര്‍’ എന്നാണ് നടന്റെ സന്ദേശം.

തലയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ഹുമ ഖുറേഷി, യോഗി ബാബു, കാര്‍ത്തികേയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

Comments: 0

Your email address will not be published. Required fields are marked with *