പഞ്ചാബിൽ അകാലി ദൾ യുവനേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബിലെ മൊഹാലിയിൽ അകാലി ദൾ യുവനേതാവ് വെടിയേറ്റ് മരിച്ചു. വിക്കി മിദുകേരയാണ് കൊല്ലപ്പെട്ടത്. നാലു പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നാലം​ഗ സംഘത്തിലെ രണ്ട് പേരാണ് വെടിയുതിർത്തത്. വിക്കി മിദുകേര സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *