പഞ്ചാബില്‍ യുവ അകാലിദള്‍ നേതാവ് വെടിയേറ്റ് മരിച്ചു

അകാലിദള്‍ യുവ നേതാവിനെ വെടിവെച്ച്‌ കൊലപ്പെടുത്തി. ശിരോമണി അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ഡ്യ മുന്‍ പ്രഡിഡന്റായ വിക്രംജിത് സിങ് എന്ന വിക്കി മിദ്ദുഖേരയെയാണ് നാലംഗ സംഘം വെടിവെച്ച്‌ കൊന്നത്. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മടൗര്‍ മാര്‍കെറ്റിലായിരുന്നു സംഭവം.മൊഹാലി സെക്ടര്‍ 71ല്‍ ഭൂമി ഇടപാടുകാരനെ സന്ദര്‍ശിച്ച ശേഷം മടങ്ങാന്‍ കാറില്‍ കയറുന്നതിനിടയിലാണ് വിക്രംജിതിന് നേരെ അക്രമം ഉണ്ടായത്. മാസ്‌ക് ധരിച്ചെത്തിയ രണ്ടുപേരാണ് വിക്കിക്ക് നേരെ വെടിയുതിര്‍ത്തത്. കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച വിക്കിയെ പിന്തുടര്‍ന്ന് വെടിവെച്ചിടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Comments: 0

Your email address will not be published. Required fields are marked with *