Flash News

വീണ്ടും സഖ്യത്തിലേക്ക്? അഖിലേഷിനോട് വൈകാതെ കാണാമെന്ന് പ്രിയങ്ക

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികെ കോണ്‍ഗ്രസ്-എസ്.പി (സമാജ്‌വാദി പാര്‍ട്ടി) സഖ്യവാര്‍ത്തകള്‍ വീണ്ടും സജീവമാവുന്നു. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അപ്രതീക്ഷിതമായി ഒരു വിമാനത്തില്‍ യാത്ര ചെയ്തതാണ് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

2017 ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബി.ജെ.പിയോട് കനത്ത പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്. ഇതോടെ ഇനി സഖ്യത്തിനില്ലെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇരുനേതാക്കളും വിമാനത്തില്‍ വെച്ച് കണ്ടതോടെ സഖ്യചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചേക്കുമെന്നാണ് പലരുടേയും അഭിപ്രായം. വൈകാതെ നമ്മള്‍ വീണ്ടും കാണുമെന്ന് പ്രിയങ്ക വിമാനത്തില്‍വെച്ച് അഖിലേഷിനോട് പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *