Flash News

‘അവരുമായി സഖ്യം രൂപീകരിക്കില്ല’: അഖിലേഷ് യാദവ്

അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിനായി ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ, കോൺഗ്രസ് പോലെയുള്ള വലിയ പാർട്ടികളുമായി ഇനി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യങ്ങൾ ഉണ്ടാകുന്നത്. വലിയ പാർട്ടികളുമായി സഖ്യം രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല. ബിജെപിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്’ – അഖിലേഷ് പറഞ്ഞു.

2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റും, ബിഎസ്പി 19 സീറ്റും കോൺഗ്രസ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *