താൻ പാർട്ടിയെ വെല്ലുവിളിച്ചി​ട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ആകാശ്​ തില്ല​ങ്കേരി

താൻ പാർട്ടിയെ വെല്ലുവിളിച്ചി​ട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ഷുഹൈബ്​ വധക്കേസിലെ പ്രതി ആകാശ്​ തില്ല​ങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്താൻ തയാറായില്ലെങ്കിൽ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി നേരത്തെ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. ഇത്​ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ്​ പുതിയ പോസ്റ്റുമായ ആകാശ്​ രംഗത്തുവന്നത്​.

‘അനശ്വര രക്തസാക്ഷി സഖാവ്‌ കണ്ണിപൊയിൽ ബാബുവേട്ടൻ വധത്തിലെ പ്രതികളുമായി ഞാൻ കൂട്ടുചേർന്നു എന്നുള്ള രീതിയിൽ ഉത്തരവാദിത്തപ്പെട്ട ചിലരിൽ നിന്നുണ്ടായ പ്രതികരണം എനിക്ക്‌ താങ്ങാൻ കഴിയുന്നതിലും വലിയ വേദനയാണ്‌ ഉണ്ടാക്കിയത്‌.

ആ ആരോപണം പത്രസമ്മേളനം വിളിച്ച്‌ ഞാൻ നിഷേധിക്കും എന്ന രീതിയിൽ ഒരു കമൻറിന്​ മറുപടി കൊടുത്തത്‌ ‘ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു’ എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച്‌ വാർത്തയാക്കിയത്‌ കണ്ടു.

ഷുഹൈബ്‌ വധവുമായ്‌ പ്രതിചേർക്കപ്പെട്ടപ്പോൾ എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്‌ ഇവിടത്തെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയാവുന്നതാണ്. എനിക്കെതിരെ ഇപ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ ശത്രുക്കളും ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങൾക്ക്‌ ബോധ്യമാകുമെന്നും ആകാശ് വ്യക്തമാക്കുന്നു

 

Comments: 0

Your email address will not be published. Required fields are marked with *