സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് നേരിട്ടവർ ഒരുപാടുപേർ തുറന്നു പറഞ്ഞിരുന്നു.ഇപ്പോളിതാ അക്ഷയ് കുമാര്‍ നായകനായെത്തിയ സിനിമയില്‍ നായികയാക്കാമെന്നു വാഗ്ദാനം ചെയ്ത് ചിലര്‍ അവസരം മുതലെടുക്കാന്‍ നോക്കിയെന്ന് നർത്തകി വര്‍ണ്ണിക പറയുന്നു

24 ലക്ഷം തരാം; അക്ഷയ് കുമാറിന്റെ സിനിമയില്‍ കോംപ്രമൈസ് ചെയ്യണം,വെളിപ്പെടുത്തി നടി

സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് നേരിട്ടവർ ഒരുപാടുപേർ തുറന്നു പറഞ്ഞിരുന്നു.ഇപ്പോളിതാ അക്ഷയ് കുമാര്‍ നായകനായെത്തിയ സിനിമയില്‍ നായികയാക്കാമെന്നു വാഗ്ദാനം ചെയ്ത് ചിലര്‍ അവസരം മുതലെടുക്കാന്‍ നോക്കിയെന്ന് നർത്തകി വര്‍ണ്ണിക പറയുന്നു.24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകന്‍. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണില്‍ വിളിച്ചിട്ട് രണ്ടു മൂന്നു പേര്‍ക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോള്‍ അയാളെ അടിക്കാനായി ഞാന്‍ ഓങ്ങിയതാണ്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാന്‍സിലേക്ക് മാറിയത്.

എനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതി. ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുന്‍പുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.ജീവിച്ച് പോയാല്‍ മതി എന്നതിനാല്‍ ജീവിതം വിട്ടൊരു കളിയ്ക്ക് താനില്ലെന്ന് അന്നേ തീരുമാനിച്ചതാണെന്ന് വര്‍ണ്ണിക തുറന്നു പറഞ്ഞത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *