അക്ഷയ തൃതീയ ദിനത്തിൽ 4,000 കിലോയുടെ സ്വർണം വിറ്റു
അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വന്നു ചേരും. അതുകൊണ്ട് തന്നെ ഇന്നലെ അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവിൽപ്പന നടന്നെന്ന് റിപ്പോർട്ട്.കേരളത്തിൽ ഏകദേശം 2000 – 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ) അറിയിച്ചു. ഇന്നലെ ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.സ്വർണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കുറഞ്ഞതും വ്യാപാരികൾക്ക് അനുകൂലമായി. അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള ഓഫറുകളും വിപണിക്ക് ഉണര്‍വേകി.2020, 2021 വർഷങ്ങളിൽ കോവിഡ് 19നേത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മൂലം അക്ഷയതൃതീയ വ്യാപാരം ഓൺലൈനിലാണ് നടന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom