ആലപ്പുഴ ഇരട്ടക്കൊലപാതകം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

ആലപ്പുഴ ഇരട്ടക്കൊലപാതകകേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ രാത്രിയും ജില്ലയിലുടനീളം പ്രതികൾക്കായി വ്യാപകതെരച്ചിൽ നടന്നു. രൺജിത്ത് കൊലക്കേസിലെ 5 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം ഷാൻ കേസിൽ റിമാൻഡിലുള്ള ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങും.

എന്നാൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വകവരുത്താൻ കൊലയാളികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകൾ മണ്ണഞ്ചേരിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിൽ ഒന്നിന് ആലപ്പുഴ രജിസ്ട്രേഷനും മറ്റേതിന് ഏറണാകുളം രജിസ്ട്രേഷനുമാണ്. കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാനിന്റെ ശവസംസ്ക്കാര ചടങ്ങിൽ രഞ്ജിത്തിന്റെ കൊലയാളികൾ പങ്കെടുത്തതിന്റെ സൂചനയാണ് ഇതിൽ നിന്ന് പൊലീസിന് വ്യക്തമാകുന്നത്.

Comments: 0

Your email address will not be published. Required fields are marked with *