കണ്ണടച്ച് തുറക്കും മുൻപേ മാസം ഒന്ന് തികഞ്ഞു: ആലിയ പറയുന്നു…
കഴിഞ്ഞ മാസം 14 ലാണ് ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്.ഇപ്പോളിതാ വിവാഹം കഴിഞ്ഞ് ഒരു മാസം ആകുന്ന ചടങ്ങ് ആഘോഷമാക്കി ആലിയായും രൺബീറും. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ചിത്രവും ആലിയ പങ്കുവച്ചു. രുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ആലിയ രൺബീറിനെ ചേർത്തു പിടിക്കുന്നു. ആലിയ ചുവന്ന സ്യൂട്ടിൽ മനോഹാരിയായി കാണപ്പെടുന്നു. ആലിയ തിളങ്ങുന്ന സിൽവർ സീക്വിൻഡ് വസ്ത്രവും രൺബീർ ഒരു ക്ലാസിക് ത്രീ പീസ് സ്യൂട്ടും ധരിച്ചിരുന്നു.ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, മലൈക അറോറ, അർജുൻ കപൂർ, കരൺ ജോഹർ തുടങ്ങി വലിയ താരനിര തന്നെ ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നു എത്രപ്പെട്ടന്നാണ് ഒരു മാസം കഴിഞ്ഞതെന്ന്. എന്തായാലും ഇരുവരുടെയും സന്തോഷം കണ്ട് ആരാധകർക്കും സന്തോഷമായി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom