Flash News

നിങ്ങളുടെ സ്നേഹത്തിന് നന്ദി; ആരാധകർക്ക് നന്ദിയറിയിച്ച് അലിയുടെ ശബ്ദസന്ദേശം

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ മകൾ അലംകൃതയെന്ന അല്ലിയുടെ ജന്മ​ദിനം. മകളുടെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജും സുപ്രിയയും പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ആരാധകരാണ് അല്ലിക്ക് ജന്മദിനാശംസകൾ നേർന്നത്. ഇപ്പോഴിതാ ഇവർക്ക് നന്ദി അറിയിക്കുകയാണ് അല്ലി. ‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്,’ എന്നാണ് അല്ലി പറഞ്ഞത്. സുപ്രിയയും പൃഥ്വിരാജും അല്ലിയുടെ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി.

പോസ്റ്റ് കാണാം

https://www.instagram.com/p/CTkQT4yJ17p/?utm_source=ig_web_copy_link

‘സന്തോഷകരമായ ജന്മദിനം. നിന്നെ ഓര്‍ത്ത് മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു. പുസ്‍തകങ്ങളോടുള്ള നിന്റെ സ്‍നേഹവും ലോകത്തോടുള്ള അനുകമ്പയും വിശാലമാകട്ടെ. നീ എല്ലായ്‍പ്പഴും വലിയ സ്വപ്‍നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങൾ നിന്നെ സ്‍നേഹിക്കുന്നു’, എന്നാണ് കഴിഞ്ഞ ദിവസം അല്ലിയുടെ ഫോട്ടോയോടൊപ്പം പഥ്വി കുറിച്ചത്

Comments: 0

Your email address will not be published. Required fields are marked with *