മോഹൻലാലിനെ ഇഷ്ടമല്ലാത്ത ഒരു നടൻ പോലും ഉണ്ടാകില്ല; അല്ലു അർജുൻ

മോഹൻലാൽ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടൻ പോലും തെന്നിന്ത്യയിൽ ഉണ്ടാകില്ല എന്ന് അല്ലു അർജുൻ. പുഷ്പ എന്ന തന്റെ പുതിയ സിനിമയുടെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിന് ഇടയിലാണ് നടൻ മോഹൻലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് പറഞ്ഞത്.

‘മോഹൻലാൽ സാറിനെ ഇഷ്ടമല്ലാത്ത ഒറ്റ തെന്നിന്ത്യൻ നടൻ പോലും ഉണ്ടാകില്ല. നമ്മൾ എല്ലാവരും ഇവരെ കണ്ടാണ് വളർന്നത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ ഇവരായിരുന്നു ഞാൻ കണ്ടിരുന്ന സൂപ്പർസ്റ്റാറുകൾ. അതിനാൽ തന്നെ അവരെ ഇഷ്ടപെടാതിരിക്കാൻ കാരണമില്ല’ അല്ലു അർജുൻ പറഞ്ഞു.

പുഷ്പ ആദ്യഭാഗം ഈ മാസം തിയേറ്ററിൽ പ്രദർശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *