ശ്രീറാം വേണുവിന്റെ ചിത്രത്തിൽ നായകനായി അല്ലു അർജുൻ

തെന്നിന്ത്യൻ സിനിമ ലോകത്തിലെ ആക്ഷൻ റൊമാന്റിക് ഹീറോ ആണ് അല്ലു അർജുൻ. ആര്യ, ഹാപ്പി, തുടങ്ങിയ ചിത്രത്തിന്റെ മലയാളം പതിപ്പിലൂടെ മലയാളികളുടെയും ഹൃദയത്തിൽ ഇടം നേടാൻ താരത്തിനായി. ഇപ്പോൾ അല്ലു അർജുന്റെ പുതിയ പ്രൊജക്റ്റിനെ കുറിച്ചുള്ള വാർത്തകളാണ് വരുന്നത്. ഓ മൈ ഫ്രണ്ട്, മിഡിൽ ക്ലാസ്സ്‌ അബ്ബായ് എന്നീ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ച ശ്രീറാം വേണുവിന്റെ പുതിയ ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐക്കൺ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ദിൽരാജു നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ അന്ധനായാണ് അല്ലു എത്തുന്നത്. അല്ലു അർജുൻ ഇതു വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യാസ്ഥമായ ഗെറ്റപ്പിൽ എത്തുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.

Comments: 0

Your email address will not be published. Required fields are marked with *