കോടികൾ തന്നാലും പുകയിലയെ പ്രോത്സാഹിപ്പിക്കില്ല; അല്ലു അർജുൻ

നിങ്ങൾ എത്ര കോടികൾ തന്നാലും മനുഷ്യനെ കൊല്ലുന്ന പുകയിലയെ താൻ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്രമുഖ തെന്നിന്ത്യൻ നടൻ അല്ലു അർജുൻ. ഇതാണ് ഹീറോയിസം .ഇതാണ് ഞങ്ങളുടെ സൂപ്പർ ഹീറോയെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. അല്ലു അർജുൻ ആറാടിയ പുഷ്പ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഇപ്പോളിതാ കോടികൾ നിസാരമായി തള്ളി കളഞ്ഞിരിക്കുകയാണ് അല്ലു അർജുൻ. തെന്നിന്ത്യൻ നടനാണെങ്കിൽ കൂടി മലയാളികൾക്ക് അല്ലു അർജുൻ പ്രിയപ്പെട്ട നടനാണ്. അല്ലുവിന്റെ മൊഴിമാറ്റ ചിത്രങ്ങളെല്ലാം കേരളത്തിലെ ബോക്സ് ഓഫിസിലും ഹിറ്റാവാറുണ്ട്.

കോടികൾ തനിക്ക് വേണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രമുഖ പുകയില കമ്പനിയെ തഴയുമ്പോൾ പുത്തൻ യുവത്വത്തിന് ഇതൊരു ആശ്വാസമാണ്. താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗികാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേര്‍ അല്ലു അര്‍ജുന് അഭിനന്ദനവുമായും എത്തി.പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരമിപ്പോള്‍. ഒന്നാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലുവിന്റെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു പുഷ്പയിലേത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.പുഷ്പയിൽ മലയാളത്തിൽ നിന്ന് ഫഹദും പ്രധാന വേഷത്തിലെത്തിയിരുന്നു. വില്ലൻ വേഷത്തിലെത്തിയ ഫഹദിന്റെ പ്രകടനം അധികവും രണ്ടാം ഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *