Flash News

കോടതിയ്ക്ക് അവധിയുണ്ടെങ്കിൽ ഓരോ പൗരനും അവധി നൽകണം;അല്‍ഫോന്‍സ് പുത്രന്‍

നേരം,പ്രേമം തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. സിനിമ മേഖലയ്ക്കപ്പുറത്ത് പൊതു വിഷയങ്ങളിലും അൽഫോൻസ് അഭിപ്രായങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ തുറന്നു എഴുതാറുണ്ട്. ഇപ്പോളിതാ കോടതികൾ ദീർഘകാല അവധിയിലേക്ക് പോകുന്നതിനെതിരായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് അൽഫോൻസ്. ഫേസ്ബുക്കിലൂടെ അൽഫോൻസ് തന്റെ അഭിപ്രായം കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘കോടതിക്ക് അവധിയുണ്ടെങ്കില്‍, ജോലി ചെയ്യുന്ന ഓരോ പൗരനും അവധി നല്‍കണം. എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കോടതിയേക്കാള്‍ പ്രധാനമാണ്. എന്നാല്‍ നിങ്ങളുടെ അടുത്ത് വിഷം കലര്‍ന്ന ഭക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്തുചെയ്യും..’

‘കോടതിയാണ് പ്രശ്നം പരിഹരിക്കാന്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ കോടതി അവധിയിലാണെങ്കിലോ, അപ്പോള്‍ അവധിക്കാലം കഴിയുമ്പോഴേക്കും വിഷം കൂടുതല്‍ തഴച്ചുവളരും. മറ്റ് പൗരന്മാരെ അപേക്ഷിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക് അവധി ആവശ്യമാണോ? അതോ കാലഹരണപ്പെട്ട ഒരു പഴയ ബ്രിട്ടീഷ് നിയമം മാത്രമാണോ തിരുത്തേണ്ടത്?’

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *