ആമസോണിനും ഫ്ലിപ്പ്കാർട്ടിനും തിരിച്ചടി; അന്വേഷണം തടയില്ല

കോംപറ്റീഷൻ കമ്മീഷന്‍റെ അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആമസോണും ഫ്ലിപ്​കാർട്ടും സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും നൽകിയ ഹര്‍ജികൾ നിരസിച്ചുകൊണ്ടാണ് അന്വേഷണം തുടരാമെന്ന കോടതി വിധി.

വ്യാപാര രംഗത്ത് അധാര്‍മ്മിക മത്സരം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ആമസോണും ഫ്ളിപ്പ്കാര്‍ട്ടും പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ദില്ലി വ്യാപാര മഹാസംഘ് നൽകിയ പരാതിയിലാണ് കോമ്പറ്റീഷൻ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം തടയാൻ വിസമ്മതിച്ച സുപ്രീംകോടതി കോമ്പറ്റീഷൻ കമ്മീഷന് മറുപടി നൽകാൻ ഫ്ളിപ്പ്കാര്‍ടിനും ആമസോണിനും സമയം നീട്ടി നൽകി.

Comments: 0

Your email address will not be published. Required fields are marked with *