സൂര്യയുടെ ‘ജയ് ഭീം’: റിലീസ് തീയതി പ്രഖ്യാപിച്ച്‌ ആമസോണ്‍ പ്രൈം; നായിക രജിഷ

സൂര്യയെ നായകനാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ് ഭീം’. ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ഈ വര്‍ഷം നവംബറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സൂര്യ ആദ്യമായി വക്കീല്‍ വേഷം അണിയുന്ന ചിത്രം കൂടിയാണ് ജയ് ഭീം. മലയാളികളുടെ പ്രിയ നടി രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ശശികുമാറിനെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന ‘ഉടന്‍പിറപ്പേ’, സരോവ് ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ‘ഓ മൈ ഡോഗ്’, അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘രാമെ ആണ്ടാളും രാവണെ ആണ്ടാളും’ എന്നിവയാണ് ആമസോണ്‍ പ്രൈമിലൂടെ നേരിട്ടെത്തുന്ന മറ്റ് സൂര്യ പ്രൊഡക്ഷനുകള്‍. ‘രാമേ അണ്ടാളും രാവണെ ആണ്ടാളും’ സെപ്റ്റംബറിലും ‘ഉടന്‍പിറപ്പേ’ ഒക്ടോബറിലും ‘ജയ് ഭീം’ നവംബറിലും ‘ഓ മൈ ഡോഗ്’ ഡിസംബറിലുമാണ് റിലീസ് ചെയ്യുക. തീയതി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’യാണ് പ്രൈം വീഡിയോയിലൂടെ എത്തുന്ന അടുത്ത മലയാള ചിത്രം. പൃഥ്വിരാജിന്‍റെ ഓണം റിലീസ് ആണിത്. ഈ മാസം 11 ആണ് റിലീസ് തീയതി. ‘

Comments: 0

Your email address will not be published. Required fields are marked with *