Flash News
അംബാനി 25 കോടി സിപിഐക്ക് വാഗ്ദാനം ചെയ്തു : വെളിപ്പെടുത്തലുമായി പന്ന്യൻ രവീന്ദ്രൻ

അംബാനി 25 കോടി സിപിഐക്ക് വാഗ്ദാനം ചെയ്തു : വെളിപ്പെടുത്തലുമായി പന്ന്യൻ രവീന്ദ്രൻ

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 25 കോടി രൂപ വാഗ്ദാനവുമായി മുകേഷ് അംബാനി സിപിഐയെ സമീപിച്ചതായി വെളിപ്പെടുത്തൽ. സിപിഐ നേതാവ് എ ബി ബർദനെയാണ് 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി കാണാൻ വന്നതെന്ന് പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തുന്നു. എന്നാൽ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ തിരിച്ചയക്കുകയാണ് ബർദൻ ചെയ്തത്. ഈ സംഭവം താൻ നേരിട്ട് കണ്ടതാണെന്നും പന്ന്യൻ പറയുന്നു. 2005 ൽ പന്ന്യൻ രവീന്ദ്രൻ പാർലമെന്റിൽ എത്തിയത്തിനു പിന്നാലെ 2006 ൽ പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായിരുന്നു. അന്ന് ഇടതു പിന്തുണയോടെയാണ് കേന്ദ്രത്തിൽ യുപിഎ ഭരിച്ചിരുന്നത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായിരുന്നു അന്ന് ജനറൽ സെക്രട്ടറി ആയിരുന്ന എ.ബി ബർദനെ കാണാൻ 25 കോടി രൂപയുമായി അംബാനി നേരിട്ട് എത്തിയത് എന്നാണ് പന്ന്യൻ രവീന്ദ്രന്റെ വെളിപ്പെടുത്തൽ. അന്നത്തെ അനുഭവം പന്ന്യൻ വിവരിക്കുന്നത് ഇങ്ങനെയാണ് . ബർദനെപോലുള്ള ഇടതു നേതാക്കൾക്കെ ഇത്തരം ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിയൂ. രാജ്യത്തെ തലമുതിർന്ന കമ്യുണിസ്റ്റ് നേതാവ് ആയിരുന്ന എ ബി ബർദന്റെ വിയോഗത്തിന് ആറു വർഷം തികയുമ്പോഴാണ് പന്ന്യന്റെ വെളിപ്പെടുത്തൽ.

Comments: 0

Your email address will not be published. Required fields are marked with *