പ്രമുഖ നടിക്കെതിരെ മില്യണിലധികം പേര് ഒപ്പിട്ട ഭീമഹര്‍ജി!
ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുളള കേസുമായി ബന്ധപ്പെട്ട് വിചാരണ ലാസ് വേഗസിലെ കോടതിയില്‍ നടക്കുകയാണ്.ആംബര്‍ ഹേഡിനെതിരായി ഇപ്പോള്‍ ഒരു ഭീമഹര്‍ജി എത്തിയിരിക്കുകയാണ്.ഹേഡ് നായികയാകുന്ന അക്വാമാന് 2 എന്ന ചിത്രത്തില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ചേഞ്ച് ഡോട്ട് ഓ.ആര്.ജി എന്ന വെബ്സൈറ്റിലൂടെയാണ് ഹര്‍ജിയില്‍ പ്രേക്ഷകരുടെ ഒപ്പ് ശേഖരണം നടത്തുന്നത്. ഇതുവരെ രണ്ട് മില്യണിലധികം പേരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്.ഹേഡ് തനിക്ക് നേരെ ഗാര്‍ഹിക പീഡനം നടത്തുന്നു എന്നാണ് ജോണി ഡെപ്പ് ഹര്‍ജിയില്‍ പറയുന്നത്.അതോടൊപ്പം പങ്കാളിയായ ടാസ്യ വാന്‍ റീയെ പീഡിപ്പിച്ച കേസില്‍ 2009ല്‍ ആംബര്‍ ഹേഡിനെ അറസ്റ്റ് ചെയ്തിരുന്നു
ഹേഡുമായുളള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തില്‍ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു.ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയതായി അദ്ദേഹം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
ആംബര്‍ ഹേഡിന് എതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ട കേസ് യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ തുടരുകയാണ്. 2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേര്‍ഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായും ഡെപ് പറയുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom