ഒളിമ്പിക്‌സിന് കൊടിയിറക്കം; അമേരിക്ക ചാമ്പ്യന്‍മാര്‍, ഇന്ത്യക്ക് 48-ാം സ്ഥാനം

കാ​യി​ക മാ​മാ​ങ്ക​മാ​യ ഒളിമ്പി​ക്സി​ന് ടോ​ക്കി​യോ​യി​ല്‍ കൊ​ടി​യി​റ​ക്കം. ലോ​കം ടോ​ക്കി​യോ​യി​ലേ​ക്ക് ചു​രു​ങ്ങി​യ 17 ദി​വ​സ​ങ്ങ​ള്‍​ക്കാ​ണ് ഇന്ന് അ​വ​സാ​ന​മാ​കു​ന്ന​ത്. ലോ​കം കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ പ​ക​ച്ചു​നി​ല്‍​ക്കെ​യാ​ണ് ജ​പ്പാ​ന്‍ ഒളിമ്പിക്സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഇന്ത്യ 48-ാം സ്ഥാനത്തും. ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ നേടിയത്.

ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മെഡലുകളുമായാണ് ഇന്ത്യ ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിംപിക്‌സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്‍ലറ്റിക്‌സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്കിയോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.

Comments: 0

Your email address will not be published. Required fields are marked with *