‘കുടുക്കു പൊട്ടിയ കുപ്പായ’വുമായി അമേരിക്കന്‍ നടന്‍ ജറേദ് ലെറ്റോ ; വീഡിയോ വൈറല്‍

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച സിനിമയാണ് ലൗ ആക്ഷൻ ഡ്രാമ. നയൻതാരയും നിവിൻ പോളിയും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2019ൽ പുറത്തിറങ്ങിയ സിനിമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’ എന്ന പാട്ട് കേരളക്കരയില്‍ ആകെ തരംഗം സൃഷ്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് പാട്ടിന് ചുവടുകൾവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്.

ഇപ്പോൾ അമേരിക്കൻ നടൻ ജറേദ് ലെറ്റോയാണ് കുടുക്കു പൊട്ടിയ കുപ്പായം എന്ന പാട്ട് പശ്ചാത്തല സംഗീതമാക്കി സെറ്റ് ചെയ്ത വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ജറേദ് ലെറ്റോയ്ക്ക് പുറമേ മറ്റു താരങ്ങളും അണിനിരന്ന നിരവധി ചിത്രങ്ങൾ ചേർത്തൊരുക്കിയ വീഡിയോ മോൺടാഷ് ആണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ 25 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൂടാതെ ഗാനം പങ്കുവെച്ചതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും വീഡിയോയ്ക്ക് താഴെ കമന്റും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം : https://www.instagram.com/p/CQOuahVHKnt/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *