വിവാഹമോചനത്തിന് ശേഷം പുതിയ തീരുമാനത്തിൽ ആമിർ ഖാൻ!
ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള നടനാണ് ആമിർ ഖാൻ.ഈയടുത്ത് ആമിർ ഖാൻ വിവാഹ മോചനം നേടിയിരുന്നു. ഇപ്പോളിതാ പുതിയ തീരുമാനങ്ങളിൽ എത്തിയിരിക്കുകയാണ് നടൻ. ബോളിവുഡിൽ പാലി ഹിൽസ് എന്ന സ്ഥലത്താണ് മിക്ക സെലിബ്രിറ്റികളും വീട് വയ്ക്കുന്നത്. അവിടെ ഉടൻ പൂർത്തിയാകാൻ പോകുന്ന കെട്ടിടത്തിൽ നടൻ ആമിർ ഖാൻ വീടിനായി തിരയുന്നുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളിലൊന്നായതിനാൽ, ഇത് എല്ലാവരുടെയും പോക്കറ്റിന് ഒതുങ്ങുന്നതല്ല. എന്നാൽ ആമിറിന് ഇവിടെ ഒരു അപ്പാർട്ട്മെന്റ് വാങ്ങാൻ ഉദ്ദേശമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നടൻ ഇപ്പോൾ താമസിക്കുന്ന മറീന അല്ലെങ്കിൽ ബെല്ല വിസ്ത വിട്ട് പുതിയ ഇടത്തിലേക്ക് താമസം മാറ്റാനാണ് പദ്ധതി എന്നാണ് സൂചന. അതേസമയം നടൻ നവറോസിൽ കരാർ ബുക്ക് ചെയ്യുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. ഒരുപക്ഷെ നിക്ഷേപം ലക്ഷ്യമിട്ടായിരിക്കാം താരം ഇവിടെ അപ്പാർട്ട്മെന്റ് സ്വന്തമാക്കുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വർഷം ആമിർ ഖാനും കിരൺ റാവുവും സംയുക്തമായി വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരം പുതിയ വീടിനായി അന്വേഷണം നടത്തുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom