Flash News

അമ്മ വേട്ടക്കാരനൊപ്പമോ ?

അമ്മ വേട്ടക്കാരനൊപ്പമോ ?മലയാള സിനിമയിലെ സിനിമ താര സംഘടന വേട്ടക്കാരനൊപ്പമാണോ? അതോ ഇരയ്‌ക്കൊപ്പമാണോ? വിജയ് ബാബുവിനെതിരെ ഉയർന്നു വരുന്ന വിവാദം കത്തി ജ്വലിക്കുന്ന ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെതിരെ അമ്മ എന്ത് തീരുമാനം എടുക്കുന്നതെന്ന് നിർണായകമാണ്. യുവനടി വിജയ് ബാബുവിനെതിരെ ഉന്നയിച്ച മീ ടു ആരോപണത്തെ തുടർന്ന് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയതോടെയാണ് വിവാദം ആളി കത്തുന്നത്.ഇതിനെതിരെ മയപ്പെടുത്തിയ അമ്മയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സിനിമ സംഘടനയ്ക്ക് അകത്തെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാല പാർവതിയും പിന്നീട് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വച്ചു.

ഐ. സി. സിയിൽ നിന്നുള്ള ഈ രാജിയെ ഒട്ടും ഗൗരവകരമായല്ല അമ്മയിലെ മറ്റു അംഗമാണ് എടുത്തിരുന്നത്. ‘സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കുണ്ട്. പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ട്. കാര്യങ്ങളുണ്ട്, എല്ലാം നോക്കുന്നുണ്ട്.’-എന്നാണ് അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു പറഞ്ഞ വാക്കുകൾ. ഇത് പിന്നീട് വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. ‘അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാന്‍ തല്‍കാലം മാറി നില്‍ക്കാമെന്നാണ് വിജയ് ബാബു അമ്മയ്ക്ക് അയച്ച കത്തിൽ പറഞ്ഞത്. ആ കത്ത് അമ്മ നേതൃത്വം അംഗീകരിച്ചതാണ് ഇപ്പോൾ സംഘടനയ്ക്കുള്ളിൽ ചേരിതിരിവിന് വഴി വച്ചിരിക്കുന്നത്.

ഇതിനു മുൻപും നടി ആക്രമിക്കപ്പെട്ട കേസിലും തുടക്കസമയത്ത് അമ്മ ആരോപിക്കപ്പെട്ട നടനൊപ്പം നിലകൊള്ളുന്നു എന്ന തരത്തിൽ വിവാദങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇപ്പോളിതാ വീണ്ടും അമ്മ അതെ വിവാദ ചുഴിയിൽ പ്പെട്ടിരിക്കുകയാണ്. യുവ നടൻ ഉണ്ണി മുകുന്ദനും വിജയ് ബാബുവിനെതിരെ ‘അമ്മ മയപ്പെടുത്തി തീരുമാനം എടുത്തതിന് അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. തനിക്കെതിരെ മീ ടു കേസ് നിലനിൽക്കുന്നുണ്ട്. താനിപ്പോഴും സംഘടനയിൽ നില്കുന്നുണ്ടല്ലോ എന്നാണ് ഉണ്ണി മുകുന്ദൻ ഇതിന് ന്യായികരിച്ച് രംഗത്ത് വന്നത്.

ഇത്തരത്തിൽ പോയാൽ മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുമോ?താൻ ആക്രമിക്കപ്പെട്ടാലും തുറന്നു പറയാൻ ഇനി സ്ത്രീകൾ ധൈര്യപ്പെടുമോ? പ്രിവിലേജിൽ നിൽക്കുന്ന നടിമാർ പോലും തുറന്നു പറഞ്ഞാൽ ഇത്തരത്തിലാണ് സമൂഹം അവരെ ഉറ്റുനോക്കുന്നതെങ്കിൽ ഇവിടെ സാധാരണ പെൺകുട്ടികൾക്ക് എങ്ങനെ തുറന്നു പറയാൻ ധൈര്യപ്പെടും.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *