Flash News

കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

ചെങ്ങന്നൂരിൽ അമ്മയും കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. ഹരിപ്പാട് സ്വദേശി സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകൻ കൽക്കി (5 മാസം) എന്നിവരാണു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂർ ആലാ വിളവിൽ വീട്ടിൽ തിങ്കൾ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദിതിയുടെ ഭർത്താവ് സൂര്യൻ കൊവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബർ എട്ടിനു മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്നു മനോവിഷമത്തിലായിരുന്നു അദിതി.

Comments: 0

Your email address will not be published. Required fields are marked with *