യുവതിയെ കൊന്ന് സ്യൂട്‌കേസിലാക്കി കത്തിച്ചു: ഭർത്താവ് അറസ്റ്റിൽ

ടെക്കി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം സ്യൂട്‌കേസിലാക്കി പെട്രോളൊഴിച്ച് കത്തിച്ചു. ടിസിഎസിൽ ജോലി ചെയ്യുന്ന 27കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രയിലെ തിരുപ്പതിയിലാണ് ദാരുണസംഭവം. ഭുവനേശ്വരിയുടെ മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണ്. ദമ്പതികൾക്ക് ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്.

കൊലപാതകത്തിന് പിന്നിൽ ഭർത്താവ് ശ്രീകാന്ത് റെഡ്ഡി തന്നെയാണെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. റിലയൻസ് മാർട്ടിൽ നിന്ന് വലിയ പെട്ടി വാങ്ങി ശ്രീകാന്ത് പൊകുന്നതും പെട്ടിയും താങ്ങി കുഞ്ഞിനെയുമെടുത്ത് തിരിച്ചുവരുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഭുവനേശ്വരിയെ കാണാനില്ലെന്ന് ഭർത്താവ് ശ്രീകാന്ത് റെഡ്ഡി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്യൂട്‌കേസിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. പരിശോധനയിൽ അത് ഭുവനേശ്വരിയുടേതാണെന്ന് ഉറപ്പിച്ചു. ഭുവനേശ്വരി കൊല്ലപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *