ഫഹദ് ഫാസിൽ ആരാണെന്ന് അറിയില്ല

2013ൽ റിലീസ് ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ആൻഡ്രിയ ജെർമിയ. അന്നയായി മികച്ച പ്രകടനമാണ് ആൻഡ്രിയ ചിത്രത്തിൽ കാഴ്ച വെച്ചത്. അധികം മലയാളം സിനിമകളിൽ താരം അഭിനയിച്ചിരുന്നില്ല. മലയാളം സിനിമയിൽ പിന്നീട് അഭിനയിക്കാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് ആൻഡ്രിയ.

അന്നയും റസൂലിലും അഭിനയിക്കാനെത്തുമ്പോൾ ഫഹദിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും അൻഡ്രിയ പറഞ്ഞു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് ഫഹദിനെ പറ്റിയും രാജീവ് രവിയെ പറ്റിയും ആൻഡ്രിയ മനസ് തുറന്നത്.

‘അന്നയും റസൂലിനും ശേഷം പിന്നെ അതുപോലെ നല്ല സ്‌ക്രിപ്റ്റുകൾ മലയാളത്തിൽ നിന്നും അധികം വന്നില്ല. അതുകൊണ്ടാണ് കൂടുതൽ മലയാളം സിനിമകൾ ചെയ്യാതിരുന്നത്. ഫഹദ് വളരെ നല്ല നടനാണ്. കൂടെ അഭിനയിച്ചതിൽ മികച്ച നടന്മാരിൽ ഒരാൾ.

എന്നാൽ ഫഹദിനുമപ്പുറം സംവിധായകനായ രാജീവ് രവിയെ പറ്റിയാണ് ഞാൻ പറയേണ്ടത്. സിനിമക്കായി സൈൻ ചെയ്യുമ്പോൾ ഫഹദ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ഇന്നത്തെ പോലെ വലിയൊരു സ്റ്റാറല്ല അന്ന് ഫഹദ്.

Comments: 0

Your email address will not be published. Required fields are marked with *