വിശ്വസിക്കാനാവുന്നില്ല, ഇത് അനിഘ തന്നെയോ? വൈറലായി ചിത്രങ്ങൾ

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് അനിഘ സുരേന്ദ്രൻ. മലയാളികളുടെ പ്രിയതാരം​ അനിഘയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്ഥമായാണ് അനിഘയുടെ പുതിയ ചിത്രം. അതിനാൽ തന്നെ ഇത് അനിഘ തന്നെയാണോ എന്നും ആരാധകർ ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

‘കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *