മാച്ചിംഗ് ടാറ്റു ചെയ്ത് അന്നയും അനുജത്തിയും!
കുമ്പളങ്ങിയിലെ ബേബി മോളും ഹെലൻ സിനിമയിൽ ഹെലനായും മലയാളികളുടെ പ്രിയങ്കരിയായ നടി അന്നബെന്നും അനുജത്തിയും ചേർന്ന് മാച്ചിംഗ് ടാറ്റു ചെയ്ത വീഡിയോ ഇപ്പോൾ തരംഗമാവുന്നു. സെവൻ എന്ന് ഇംഗ്ലീഷിലാണ് ഇരുവരും കൈയിൽ പച്ചകുത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അന്നയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.അനിയത്തി കൈയ്ക്ക് മുൻവശവും അന്ന ബെൻ കൈയുടെ ബാക്കിലായുമാണ് സെവൻ എന്ന് എഴുതിയിരിക്കുന്നത്.
എറിക് എഡ്വേര്‍ഡും ഓട്സി മാര്‍ക്കുമാണ് ടാറ്റുആര്ട്ടിസ്റ്റുകള്.ഇരുവരുടെയും ചിത്രങ്ങൾ ക്യൂട്ട് ആയിരിക്കുന്നുവെന്ന് കണ്ടുനിന്നവർ പറയുന്നു. എന്തുകൊണ്ടായിരിക്കും ഇവർ സെവൻ എന്ന് ടാറ്റൂ ചെയ്തുവെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇത് ഇവരുടെ ബർത്ത് ഡേ ഡേറ്റുമായി ബന്ധമുണ്ടെന്നാണ് നടിയുടെ ആരാധകർ കണ്ടുപിടിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് നടി ഒന്നും പ്രതികരിച്ചിട്ടില്ല.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom