Flash News

ആരാധകരെ ആവേശത്തിലാഴ്‌ത്തി അണ്ണാത്തെ; തിയേറ്ററുകളിൽ വൻ തിരക്ക്

തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ശിവ സംവിധാനം ചെയ്ത സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘അണ്ണാത്തെ’. ദീപാവലി ദിനത്തിൽ ചിത്രം ബ്രഹ്മാണ്ഡ റിലീസ് ചെയ്തതോടെ രജനീ ആരാധകർ തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുകയാണ്. അഞ്ച് മണിക്ക് പ്രദർശിപ്പിച്ച ആദ്യ ഷോയ്‌ക്ക് ടിക്കറ്റെടുക്കാൻ അതിരാവിലെ തന്നെ ആളുകൾ തിയേറ്ററിന് മുന്നിൽ തടിച്ച് കൂടി. തമിഴ്‌നാട്ടിൽ മാത്രം 1500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

പൂമാലകളും ബാനറുകളും കെട്ടിയാണ് രജനീ ആരാധകർ സൂപ്പർസ്റ്റാർ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുന്നത്. ചിത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍. എന്നാല്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതും. ഫുള്‍ എനര്‍ജിയോടെയാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് പ്രതികരണങ്ങള്‍.

Comments: 0

Your email address will not be published. Required fields are marked with *