ഐശ്വര്യയ്ക്കെതിരായി വന്ന ബോഡി ഷെയ്മിംഗ് കമന്റുകൾക്ക് ലൈവിലൂടെ ചുട്ടമറുപടി നൽകി അനൂപ്

ബിഗ് ബോസ് സീസൺ 3ലൂടെയും മിനിസ്ക്രീൻ സീരിയലിലൂടെയും ശ്രദ്ധനേടിയ നടനാണ് അനൂപ് കൃഷ്‌ണൻ. ജൂൺ 23നാണ് അനൂപും കാമുകി ഐശ്വര്യ ഇഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അനൂപ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

എന്നാൽ ഐശ്വര്യയ്ക്ക് വണ്ണം കൂടുതലാണെന്നും അനൂപുമായി ഒട്ടും ചേർച്ചയില്ലാ എന്ന തരത്തിലുള്ള കമ്മന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നത്. തന്റെ കാമുകിക്ക് നേരെ വന്ന ബോഡി ഷെയ്മിംഗ് കമ്മന്റുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അനൂപ്. ഇന്ന് രാവിലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ലൈവിലെത്തിയാണ് താരം പ്രതികരിച്ചത്. ഞങ്ങൾ രണ്ടുപേർക്കും ഞങ്ങളുടെ വീട്ടുകാർക്കും ഇല്ലാത്ത പ്രശ്നങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആങ്ങളമാർക്കും പെങ്ങൾമാർക്കും ഉള്ളത് എന്നും ഇത് എന്റെ ഇഷ്ടമാണ് എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഒരു തരത്തിലുള്ള പ്രേശ്നങ്ങളും ഇല്ലായെന്നും അനൂപ് പറഞ്ഞു. കൂടാതെ ബാക്കി ഉള്ളവരെ ഉപദ്രവിക്കാത്ത രീതിയിൽ പെരുമാറണം
മെന്നും തനിക്കെതിരെ ഏതെങ്കിലും തരത്തിൽ ഉപദ്രവം ഉണ്ടായാൽ അതിനെതിരെ ഇനിയും ശക്തമായ രീതിയിൽ തന്നെ പ്രതികരിക്കുമെന്നുമാണ് ഇത്തരം മോശമായ കമ്മന്റുകൾ എഴുത്തുന്നവർക്കുള്ള മറുപടിയായി താരം പറഞ്ഞത്. ഐശ്വര്യയുമൊത്തുള്ള വിവാഹം അടുത്ത വർഷം അനിയത്തിയുടെ വിവാഹ ശേഷം ഉണ്ടാകുമെന്നും ലൈവിലൂടെ അനൂപ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *