ഗുസ്തി വെങ്കല മെഡൽ പോരാട്ടത്തിൽ അന്‍ഷു മാലിക്കിന് തോൽവി

ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വെങ്കല മെഡൽ മത്സസരത്തിൽ ഇന്ത്യയുടെ അൻഷു മാലിക്കിന് തോൽവി. ഗിനിയയുടെ യാരി കമാറ ഫറ്റൗമാറ്റയോടാണ് അൻഷു തോറ്റത്. 5-1ന് ആയിരുന്നു തോൽവി. ആദ്യ റൗണ്ടിൽ അൻഷുവിനെ തോൽപ്പിച്ച ബെലാറസ് താരം ഐറീന കുറാച്കീന ഫൈനലിലെത്തിയതോടെ റെപ്പാഷെയിലൂടെ ആയിരുന്നു ഇന്ത്യൻ താരം വെങ്കല മത്സരത്തിനായി യോഗ്യത നേടിയത്.

Comments: 0

Your email address will not be published. Required fields are marked with *