കിരൺ കുമാറിനെ പുറത്താക്കിയത് ചട്ടമനുസരിച്ച്; നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന് മന്ത്രി ആന്റണി രാജു

‘അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ..’ കൊല്ലത്തെ വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് പാലിച്ച് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. സംഭവത്തില്‍ ഭര്‍ത്താവായ മോട്ടോര്‍ വാഹനവകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇന്ന് വിസ്മയയുടെ വീട് സന്ദർശിച്ചത്. കിരൺ കുമാറിനെ പിരിച്ചുവിട്ടത് ചട്ടമനുസരിച്ചാണെന്നും നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്നും വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ത്രീ വിരുദ്ധ പ്രവൃത്തി, സാമൂഹിക വിരുദ്ധവും ലിംഗ നീതിക്ക് നിരക്കാത്തതുമായ നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റ ദൂഷ്യം എന്നിവ വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വകുപ്പിന്റേയും അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തിയതിനാല്‍ (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റ ചട്ടം 11(1)8). സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റചട്ടം 93 (സി) എന്നിവ പ്രകാരമാണ് കിരണിനെ പിരിച്ചുവിട്ടത്.

Comments: 0

Your email address will not be published. Required fields are marked with *