വിസ്മയയുടെ മരണം: കിരൺകുമാറിനെതിരെയുള്ള അന്വേഷണം 45 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു

വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ഭർത്താവ് കിരൺകുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി വകുപ്പുതല അന്വേഷണം ഉൾപ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ​ഗതാ​ഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വിസ്മയ കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ കിരൺകുമാറിനെ അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *