Flash News

പെപ്പെയുടെ ലൈല തുടങ്ങി !

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ആന്റണി വർഗീസ്. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേര് ആന്റണിയ്ക്ക് സ്വന്തമായി. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെയുള്ള സിനിമകളിൽ പൊതുവെ റഫ് ആൻഡ് ടഫ് ലുക്കിലാണ് അധികവും ആന്റണി വർഗീസ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ കോളേജ് വിദ്യാർത്ഥിയായാണ് ആന്റണി വർഗീസ് എത്തുന്നത്.

ആന്റണിക്കൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.നവാഗതനായ അനുരാജ് ഒ ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു നിര്‍വ്വഹിക്കുന്നു. സഹ നിര്‍മ്മാണം ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ്. സംഗീതം അങ്കിത്ത് മേനോന്‍,എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ്, പി ആര്‍ ഒ ശബരി.

പൂമരം, എല്ലാം ശരിയാകും എന്നീ സിനിമകൾക്ക് ശേഷം ഡോ പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രമാണിത്.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *