പെപ്പേക്ക് പ്രണയസാഫല്യം; നടൻ ആന്റണി വർ​ഗീസ് വിവാഹിതനായി

അങ്കമാലി ഡയറീസിലെ പെപ്പേ എന്ന കഥാപാത്രമായെത്തി മലയാളികളുടെ ഇഷ്ടതാരമായ നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയവിവാഹമാണ്. സ്‍കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഞായറാഴ്ച റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. നേരത്തെ വധുവിന്‍റെ വീട്ടില്‍ വച്ച് നടന്ന ഹല്‍ദി ചടങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ടിനു പാപ്പച്ചന്‍റെ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’, ലിജോയുടെ ‘ജല്ലിക്കട്ട്’ എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. ടിനു പാപ്പച്ചന്‍റെ ‘അജഗജാന്തരം’, നിഖില്‍ പ്രേംരാജിന്‍റെ ‘ആനപ്പറമ്പിലെ വേള്‍ഡ്‍കപ്പ്’ എന്നിവയാണ് ആന്‍റണി വര്‍ഗീസിന്‍റേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

വിവാഹ വീഡിയോ:https://youtu.be/TzkMQ9R4d1I

Comments: 0

Your email address will not be published. Required fields are marked with *