Flash News

എന്റെ ഹൃദയം ഒരു ഫ്രെയിമിൽ! ഫോട്ടോ പങ്കുവെച്ച് അനുഷ്‍ക ശർമ

വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോയാണ് അനുഷ്‍ക ശര്‍മ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഹൃദയം മുഴുവൻ ഒരു ഫ്രെയിമില്‍ എന്നാണ് അനുഷ്‍ക ശര്‍മ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഒട്ടേറെ പേരാണ് വാമികയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്‍തു.

അനുഷ്‍ക ശര്‍മയും വിരാട് കോലിയും 2017ല്‍ ആണ് വിവാഹിതരായത്. അനുഷ്‍കയ്‍ക്കും വിരാട് കോലിക്കും മകള്‍ വാമിക ജനിച്ചത് 2021ലാണ്. അനുഷ്‍കയുടെയും വിരാട് കോലിയുടെയും മകള്‍ വാമികയുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞ് വാമികയുടെ ഫോട്ടോ അനുഷ്‍കയുടെയും വിരാട് കോലിയുടെയും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

https://www.instagram.com/anushkasharma/?utm_source=ig_embed&ig_rid=0cdf79ea-0da7-48c8-a0f5-40890087b25c

Comments: 0

Your email address will not be published. Required fields are marked with *