അനുശ്രീ ആറാടുകയാണ് ..!

 

 

അനുശ്രീ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ്. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്ത് എത്തിയ നടി ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഡയമണ്ട് നെക്ലൈസിലെ സ്വാഭാവിക അഭിനയത്തുടക്കം അനുശ്രീയ്ക്ക് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചു. മികച്ച ഒരുപാട് കഥാപാത്രങ്ങൾ അനുശ്രീ മലയാളികൾക്ക് സമ്മാനിച്ചു. അനുശ്രീ ജനിച്ച നാട്ടിലെ നാട്ടുകാർക്കൊന്നും അനുശ്രീ സിനിമ നടിയില്ല. അവിടെ ഓടി നടന്നിരുന്ന പഴയ അനുശ്രീ തന്നെയാണ്. ഇപ്പോളിതാ അനുശ്രീ നാട്ടിലെ ഉത്സവത്തിന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അമ്പലത്തിൽ നടക്കുന്ന ഉത്സവത്തിൽ മേളക്കാർക്കും കുട്ടികൾക്കുമൊപ്പം തകർപ്പൻ നൃത്തം ചെയ്യുന്ന അനുശ്രീയെ വീഡിയോയിൽ കാണാം. നിമിഷനേരംകൊണ്ട് വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം അനുശ്രീ പങ്കുവച്ച സോഷ്യൽ മീഡിയ ചിത്രവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്സവത്തിന്റെ തയ്യാറെടുപ്പുകളാണ് പോസ്റ്റിൽ പറഞ്ഞിരുന്നത് . ‘ഇപ്പോൾ താൻ കാത്തിരുന്ന ദിവസം വന്നെത്തിയ സന്തോഷത്തിലാണ് താരം. കോവിഡ് മൂലം അമ്പലത്തിലെ ഉത്സവങ്ങൾ ഒക്കെ ചടങ്ങുകൾ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ വീണ്ടും സജീവമായി വരികയാണ്. കഴിഞ്ഞ ദിവസം അമ്പലത്തിൽ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. തങ്ങളുടെ ഉത്സവം. രണ്ടു വർഷത്തിനുശേഷം വീണ്ടും പഴയതുപോലെ.ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം. ഒരുപാട് ഓർമ്മകൾ. തൻറെ നാട്. തൻറെ നാട്ടുകാർ. തൻറെ അമ്പലം….ഉത്സവം. ഇങ്ങനെയാണ് ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സെറ്റ് സാരിയിൽ വളരെ മനോഹരിയായി അനുശ്രീയെ ചിത്രങ്ങളിൽ കാണുവാൻ സാധിക്കും.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *