Flash News

അപർണ ബാലമുരളിയുടെ ഇനി ഉത്തരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. നടി പ്രധാന വേഷത്തിലെത്തുന്ന
‘ഇനി ഉത്തരം’ എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് തുടക്കം കുറിച്ചു.നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ, വരുൺ-അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനം ലക്ഷ്മി കോവിൽ എസ്റ്റേറ്റിലെ ബംഗ്ളാവിലാണ് പുരോഗമിക്കുന്നത്. രചന നിർവ്വഹിക്കുന്നത് രഞ്ജിത്, സനീഷ് (ഉണ്ണി) എന്നീ സഹോദരങ്ങളാണ്. ഛായാഗ്രഹണം- രവിചന്ദ്രൻ.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *